Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rambutan Cultivation

Kottayam

റം​​ബു​​ട്ടാ​​ന്‍ കൃഷിയിൽ നേട്ടം കൊയ്ത് ജാ​​ര്‍​ഖ​​ണ്ഡ് സ്വ​​ദേ​​ശി​​ക​​ള്‍

എ​​രു​​മേ​​ലി: എ​​രു​​മേ​​ലി​​യി​​ല്‍ ഏ​​ക്ക​​റു​​ക​​ണ​​ക്കി​​നു സ്ഥ​​ല​​ത്ത് റം​​ബു​​ട്ടാ​​ന്‍ വി​​ള​​യി​​ച്ചു ജാ​​ര്‍​ഖ​​ണ്ഡ് സ്വ​​ദേ​​ശി​​ക​​ള്‍. വി​​ള​​യി​​ച്ച റം​​ബു​​ട്ടാ​​ന്‍ ന​​ല്ല വി​​ല കി​​ട്ടു​​ന്ന സ്ഥ​​ല​​ത്ത് എ​​ത്തി​​ച്ച് വി​​ല്പ​​ന ന​​ട​​ത്തി​​യാ​​ല്‍ മി​​ക​​ച്ച വ​​രു​​മാ​​നം നേ​​ടാ​​മെ​​ന്ന​​തി​​ന്‍റെ നേ​​ര്‍​കാ​​ഴ്ച​​യാ​​ണ് കൊ​​ര​​ട്ടി ത​​ളി​​ക​​പ്പാ​​റ​​യ്ക്ക് സ​​മീ​​പം ക​​രി​​പ്പാ​​പ​​റ​​മ്പി​​ല്‍ വ​​ക സ്ഥ​​ലം.

ജാ​​ര്‍​ഖ​​ണ്ഡി​​ല്‍ പ​​ച്ച​​ക്ക​​റി കൃ​​ഷി ചെ​​യ്തി​​രു​​ന്ന ധ​​രം, ച​​ന്തു എ​​ന്നി​​വ​​രാ​​ണ് ക​​ഴി​​ഞ്ഞ ഏ​​ഴ് വ​​ര്‍​ഷ​​മാ​​യി ഭാ​​ര്യ​​യും മ​​ക്ക​​ളും സ​​ഹി​​തം താ​​മ​​സ​​മാ​​ക്കി റം​​ബു​​ട്ടാ​​ന്‍ കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. ഇ​​വി​​ടെ ഏ​​ക്ക​​റു​​ക​​ളോ​​ളം സ്ഥ​​ല​​ത്ത് റം​​ബു​​ട്ടാ​​ന്‍ പ​​ഴു​​ത്ത് പാ​​ക​​മാ​​യി നി​​ല്‍​ക്കു​​ക​​യാ​​ണ്.

ഒ​​രു സെ​​ന്‍റ് സ്ഥ​​ല​​ത്ത് നാ​​ല് റം​​ബു​​ട്ടാ​​ന്‍ മ​​ര​​ങ്ങ​​ള്‍. അ​​ങ്ങ​​നെ നൂ​​റു​​ക​​ണ​​ക്കി​​ന് മ​​ര​​ങ്ങ​​ള്‍ ഒ​​രേ​​പോ​​ലെ ന​​ട്ടു. മൃ​​ഗ​​ങ്ങ​​ള്‍ പ​​റ​​മ്പി​​ല്‍ വ​​രാ​​തി​​രി​​ക്കാ​​ന്‍ പ​​റ​​മ്പി​​നു ചു​​റ്റും സോ​​ളാ​​ര്‍ വേ​​ലി​​യും കാ​​യ്ക​​ള്‍ ആ​​യ​​പ്പോ​​ള്‍ പ​​ക്ഷി​​ക​​ള്‍ കൊ​​ത്തി​​യെ​​ടു​​ക്കാ​​തി​​രി​​ക്കാ​​ന്‍ മ​​ര​​ങ്ങ​​ളി​​ല്‍ വ​​ല​​യും സ്ഥാ​​പി​​ച്ചു. ഇ​​പ്പോ​​ള്‍ വി​​ള​​വെ​​ടു​​പ്പു ന​​ട​​ക്കു​​ക​​യാ​​ണ്.

വി​​ള​​വെ​​ടു​​ക്കാ​​ന്‍ ത​​മി​​ഴ്നാ​​ട്ടി​​ല്‍ നി​​ന്നു​​ള്ള തൊ​​ഴി​​ലാ​​ളി​​ക​​ളു​​മു​​ണ്ട്. ദി​​വ​​സ​​വും പ​​ഴ​​ങ്ങ​​ളു​​ടെ ലോ​​ഡ് ക​​യ​​റ്റി​​വി​​ടു​​ന്നു. ഇ​​ത​​ര സം​​സ്ഥാ​​ന വി​​പ​​ണി​​ക​​ളി​​ല്‍ മി​​ക​​ച്ച വി​​ല കി​​ട്ടു​​ന്നി​​ട​​ത്ത് നേ​​രി​​ട്ടെ​​ത്തി​​ച്ചാ​​ണ് വി​​ല്പ​​ന. മ​​ണ്ണ​​റി​​ഞ്ഞ് കൃ​​ഷി ചെ​​യ്താ​​ല്‍ മി​​ക​​ച്ച വി​​ജ​​യം നേ​​ടാ​​മെ​​ന്ന് തെ​​ളി​​യി​​ച്ചി​​രി​​ക്കു​​ക​​യാ​​ണി​​വ​​ർ.

എ​​രു​​മേ​​ലി കൊ​​ര​​ട്ടി ത​​ളി​​ക​​പ്പാ​​റ​​യ്ക്ക് സ​​മീ​​പം ക​​രി​​പ്പാ​​പ​​റ​​മ്പി​​ല്‍ സ്ഥ​​ല​​ത്ത് ജാ​​ര്‍​ഖ​​ണ്ഡ് സ്വ​​ദേ​​ശി​​ക​​ളാ​​യ ധ​​രം, ച​​ന്തു എ​​ന്നി​​വ​​ര്‍ അ​​ടു​​ത്ത കൃ​​ഷി​​ക്കു​​ള്ള റം​​ബൂ​​ട്ടാ​​ന്‍ തൈ​​ക​​ള്‍​ക്ക് ചു​​റ്റു​​മ​​റ ഒ​​രു​​ക്കു​​ന്നു.

Latest News

Corehub Up